Wednesday, July 15, 2026

പൂനൂരിൽ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ പിടിയില്‍



പൂനൂരിൽ മൂന്ന് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മങ്ങാട് പുതുക്കുടി സ്വദേശി സി.പി. ലത്തീഫിനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മൂന്ന് വ്യത്യസ്ത കേസുകളാണ് ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് പൊലീസിന്റെ അടിയന്തര നടപടി.


ഇരുചക്രവാഹനത്തിൽ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു പ്രതിയുടെ രീതി. കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.


കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സംഘം പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only